ആരാധനാലയങ്ങൾ തുറക്കാൻ ഇളവുകൾ ലഭിച്ചതിന് പിന്നാലെ ശബരിമല ക്ഷേത്രം ഈ മാസം തുറക്കും. ഈ മാസം 14 മുതല്‍ 28 വരെയായിരിക്കും ശബരിമല തുറക്കുക. വെർച്വൽ ക്യൂ സംവിധാനം പ്രയോജനപ്പെടുത്തി മണിക്കൂറില്‍ 200 പേര്‍ക്കായിരിക്കും ഇവിടെ പ്രവേശനം അനുവദിക്കുക.ഒരേസമയം 50 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. പൂജാരിമാര്‍ക്ക് ശബരിമലയില്‍ പ്രായപരിധി പ്രശ്നമില്ല.
കൊവിഡ് മാനദണ്ഡപ്രകാരം 10 വയസ്സിന് താഴെയുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും ശബരിമലയിൽ പ്രവേശനമുണ്ടാകില്ല.മാസ്‌ക് ധരിച്ചവർക്ക് മാത്രം പ്രവേശനം.ക്തർക്ക് താമസ സൗകര്യം ഇല്ല. കൊടിയേറ്റവും ആറാട്ടും ചടങ്ങുകളായി മാത്രം നടത്തും. അന്നദാന സൗകര്യം ഉണ്ടായിരിക്കും. പമ്പ വരെ മാത്രം സ്വകാര്യവാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകും.അപ്പം, അരവണയ്ക്കായി ഓൺലൈൻ വഴി ബുക്ക് ചെയ്യണം. വണ്ടി പെരിയാർ വഴിയുള്ള ദർശനം ഉണ്ടാകില്ല.