ഹര്‍ത്താലില്‍ ആക്രമണം അഴിച്ചുവിട്ട് സംഘപരിവാര്‍‍; നൂറോളം കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു - സ്വകാര്യവാഹനങ്ങളും അക്രമിക്കപ്പെട്ടു

വ്യാഴം, 18 ഒക്‌ടോബര്‍ 2018 (16:05 IST)
ശബരിമല സ്‌ത്രീ പ്രവേശന വിധി നടപ്പാക്കുന്നതിനെതിരെ ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ വ്യാപക ആക്രമം. പലയിടത്തും വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത പ്രതിഷേധക്കാര്‍ സ്‌കാനിയ ഉള്‍പ്പെടെയുള്ള കെഎസ്ആര്‍ടിസി ബസുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു.

സംസ്ഥാ‍നത്ത് പലയിടത്തായി നൂറോളം കെഎസ്ആര്‍ടിസി ബസുകള്‍ പ്രതിഷേധത്തിന്റെ പേരില്‍ അക്രമികള്‍ തകര്‍ത്തു. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലാണ് കൂടുതല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

കോഴിക്കോട് കുണ്ടായിത്തോട്, മുക്കം, കുന്നമംഗലം തുടങ്ങിയ പ്രദേശങ്ങളിലാണ് കോഴിക്കോട് ബസുകള്‍ക്ക് നേരെ വ്യാപകമായ കല്ലേറുണ്ടായത്. സ്വകാര്യവാഹനങ്ങള്‍ പോലും പലയിടത്തും അക്രമിക്കപ്പെട്ടു.

ഹര്‍ത്താലില്‍ ബിജെപി പ്രവര്‍ത്തകരും അണി നിരന്നതോടെയാണ് പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയത്. മൂന്നാർ ടൗണിൽ കൂട്ടമായെത്തിയ ബിജെപി പ്രവർത്തകർ വാഹനങ്ങള്‍ തടഞ്ഞു.

അതേസമയം, ശബരിമല സന്ദര്‍ശനം നടത്താന്‍ എത്തുന്ന സ്‌ത്രീകളെ ആക്രമിക്കാന്‍ സംഘപരിവാര്‍ നീക്കം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഭക്തന്മാര്‍ക്കിടയില്‍ നുഴഞ്ഞുകയറി അക്രമം നടത്താനുള്ള പദ്ധതിയാണ് ഇവര്‍ക്കുള്ളത്.

ഏതു തരത്തിലുമുള്ള അക്രമണം തയ്യാറായിട്ടുള്ള 50പേര്‍ മലമുകളില്‍ ഉണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ നിലയ്ക്കലില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

ഇതിനിടെ ശബരിമല സംബന്ധിച്ച വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെന്നു ഡിജിപി വ്യക്തമാക്കി, മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ നിരീക്ഷണത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍