കോടതി കനിഞ്ഞില്ല, ഇനി ജയിലില്‍ ഇരുന്ന് പ്രതിഷേധിക്കാം; രാഹുൽ ഈശ്വര്‍ ഉടനൊന്നും പുറത്തുവരില്ല!

വ്യാഴം, 18 ഒക്‌ടോബര്‍ 2018 (14:08 IST)
ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ നിന്ന അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെ റിമാന്‍‌ഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് രാഹുലിനെയും ഇരുപതോളം പേരെയും റാന്നി മജിസ്‌ട്രേറ്റ് കോടതി റിമാന്‍‌ഡ് ചെയ്‌തത്.

പൊലീസിന്റെ കൃത്യനിര്‍വഹണം തടഞ്ഞു, മല കയറാന്‍ എത്തിയ സംഘത്തെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു, പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു എന്നീ കുറ്റങ്ങളാണ് രാഹുൽ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തത്.

ആന്ധ്രയിൽനിന്നു വന്ന സംഘത്തിലെ യുവതിയെ രാഹുല്‍ ഈശ്വറും സംഘവും മല കയറുന്നതിൽ നിന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചിരുന്നു. ചൊവ്വാഴ്‌ച രാവിലെ അവലോകന യോഗത്തിനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകളെ തടഞ്ഞു നിര്‍ത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധം കനത്തതോടെയാണ് രാഹുലിനെ അറസ്‌റ്റ് ചെയ്‌തത്.

മല കയറുന്നതിന് യുവതികളെത്തിയാൽ അവരെ പമ്പയിൽ തടയുമെന്ന് രാഹുൽ ഈശ്വർ നേരത്തെ അറിയിച്ചിരുന്നു. മല കയറാന്‍ യുവതികളെത്തിയാൽ അവരെ പമ്പയിൽ തടയുമെന്ന് രാഹുൽ നേരത്തെ അറിയിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍