ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിങ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 17 നവം‌ബര്‍ 2021 (16:35 IST)
ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിങ് സംവിധാനം ഉണ്ടാകും. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. മുന്‍കൂര്‍ ബുക്ക് ചെയ്യാതെ നാളെമുതല്‍ ശബരിമലയില്‍ നേരിട്ടെത്തി ബുക്ക് ചെയ്യാമെന്നാണ് അറിയിപ്പ്. ഹൈക്കോടതിയിലെ ദേവസ്വം ബഞ്ചിനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സ്‌പോട്ട് ബുക്കിങ്ങിന് 10 ഇടങ്ങളിലാണ് സൗകര്യം ഉള്ളത്. ആധാറോ തിരിച്ചറിയല്‍ കാര്‍ഡോ വഴി ബുക്ക് ചെയ്യാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍