ശബരിമല കാണിക്കവരവില്‍ 11 കോടി കുറവ്

ചൊവ്വ, 5 ജനുവരി 2016 (10:56 IST)
ഇത്തവണത്തെ മണ്ഡലകാല ഉത്സവം ആരംഭിച്ച ശേഷം ജനുവരി ഒന്നുവരെയുള്ള ശബരിമലയിലെ കാണിക്ക വരവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 കോടി രൂപയുടെ കുറവുണ്ടായി. മൊത്തം കാണിക്ക വരവ് 1,36,73,97,296 രൂപയാണ്.
 
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,47,79,92,933 രൂപയായിരുന്നു. മഴയും മറ്റു പ്രകൃതി ക്ഷോഭങ്ങളും കാരണം തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് ശബരിമലയിലെ വരവില്‍ കുറവ് സംഭവിച്ചത് എന്നാണു കരുതുന്നത്. 

വെബ്ദുനിയ വായിക്കുക