ബിജെപിയെ കണ്ടം വഴി ഓടിച്ച് ശശി തരൂർ, പക്ഷേ സ്വന്തം നിലപാടിന്റെ കാര്യം വന്നപ്പോൾ കാറ്റ് പോയ ബലൂൺ പോലെ ആയി!

ശനി, 24 നവം‌ബര്‍ 2018 (09:04 IST)
ശബരിമല വിഷയം വിവാദമായതോടെ രാഷ്ട്രീയ നേതാക്കളുടെ നിലപാടുകൾ എന്തല്ലാമാണെന്ന് വ്യക്തമായിരിക്കുകയാണ്. ആദ്യം പറഞ്ഞ നിലപാടിൽ നിന്നും പലരും ബഹുദൂരം പിന്നോട്ട് പോയിരിക്കുകയാണെന്നതാണ് വസ്തുത. സ്ത്രീകൾ മാറ്റിനിർത്തപ്പെടേണ്ടവർ തന്നെയാണെന്ന് അവർ പലവുരു പറഞ്ഞു കഴിഞ്ഞു. 
 
തുടക്കത്തിൽ വിധിയെ സ്വാഗതം ചെയ്ത ആളാണ് ശശി തരൂർ എം പി. എന്നാൽ, കേരളത്തിലെ വിശ്വാസികൾക്കിടയിൽ രണ്ടഭിപ്രായം ഉണ്ടായതോടെ അത് മുതലാക്കാനുള്ള തന്ത്രപ്പാടിലാണ് കോൺഗ്രസും ബിജെപിയും എന്ന് വ്യക്തം. പരസ്പരം ചെളിവാരിയെറിഞ്ഞും പഴി ചാരിയും ഇരുപാർട്ടികളും മുന്നോട്ട് പോകുകയാണ്. 
 
ഇപ്പോഴിതാ, വിഷയത്തിൽ ബിജെപിയെ പരസ്യമായി വിമർശിച്ച് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നു. ഉത്തരേന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണിത് ശബരിമലയില്‍ ബിജെപി പുറത്തെടുത്തിരിക്കുന്നത്. ഹൈന്ദവ ധ്രുവീകരണത്തിലൂടെ കേരളത്തില്‍ രാഷ്ട്രീയ ലക്ഷ്യം നേടാനാണു ബിജെപി ശ്രമിക്കുന്നത്. 
 
പവിത്രസ്ഥലമായ ശബരിമലയില്‍ അക്രമം നടത്താനോ അവിടം നാടകവേദിയാക്കാനോ കോണ്‍ഗ്രസ് തയാറല്ല. കോടതി വിധി വിശ്വാസികളെ ബാധിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളുമായി ആലോചിച്ചുവേണമായിരുന്നു വിധി നടപ്പാക്കല്‍. ശബരിമലയിലേതു സമത്വ വിഷയം അല്ല, പവിത്രതയുടെയും ആചാരത്തിന്റെയും വിഷയമാണ്. ശബരിമലയുടെ പ്രത്യേകത എല്ലാവരും മാനിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍