ശബരീനാഥനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നാമ നിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭൂമിയുടെ വില കുറച്ചുകാണിച്ചുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം വേങ്കോട് സ്വദേശി എന്‍ പ്രസന്നകുമാരനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. സെന്റിന് 7 ലക്ഷം രൂപ മതിപ്പ് വിലയുള്ള സ്ഥലത്ത് 76 സെന്റ് ഭൂമിക്ക് വെറും 52 ലക്ഷം രൂപയാണ് ശബരീനാഥന് കാണിച്ചിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. വസ്തുത വിരുദ്ധമായ വിവരം നല്കിയ ശബരീനാഥനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.