പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നിലപാടുകളെ വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള രംഗത്ത്. വിഎസ് പാര്‍ട്ടിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ പിബി തള്ളിക്കളഞ്ഞതാണ്. കേരളത്തിലെ പ്രശ്നങ്ങള്‍ ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.