2004 ല്‍ നാല് ബാങ്കുകളുടെ സഹകരണത്തോടെയാണ് ആര്‍.ടി.ജി.എസ് സംവിധാനം നിലവില്‍ വന്നത്. ഇപ്പോള്‍ പ്രതിദിനം 6.35 ലക്ഷം ഇടപാടുകളാണ് ഇതുവഴി കൈകാര്യം ചെയ്യുന്നത്.ഇപ്പോള്‍ ഇതുമായി ബന്ധിപ്പിക്കപ്പെട്ട ബാങ്കുകള്‍ 237 ആയി ഉയര്‍ന്നു. ഇതിനൊപ്പം പ്രതിദിന ഇടപാട് ഏകദേശം 4.17 ലക്ഷം കോടി രൂപയായും ഉയര്‍ന്നു.