ആർഎസ്എസിന്റേത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലി: പിണറായി

വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (14:52 IST)
ആർഎസ്എസിനെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് പിണറായി വിജയൻ രംഗത്ത്. ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളാണ് ആർഎസ്എസ് ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. മതവിശ്വാസവും വർഗ്ഗീയതയും രണ്ടും രണ്ടാണെന്നും പിണറായി പറഞ്ഞു.

ജങ്ങളെ മതങ്ങളുടെയും ജാതി ചിന്തകളുടെയും പേരില്‍ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന ആർഎസ്എസ് രീതിക്കെതിരെ ജനങ്ങള്‍ പ്രതികരിക്കാൻ തയ്യാറാകണം. അല്ലെങ്കില്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പിണറായി വ്യക്തമാക്കി.

അതേസമയം, എസ്‌എന്‍ഡിപിയെ എതിര്‍ക്കുന്ന നിലപാടല്ല സിപി എമ്മിനുള്ളതെന്നും‌. എസ്‌എന്‍ഡിപി നേതൃത്വത്തിലെ ചിലരുടെ ആര്‍എസ്‌എസ്‌ ചായ്‌വിനെയാണ്‌ എതിര്‍ക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. വർഗ്ഗീയതയ്‌ക്കെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ വർഗീയവിരുദ്ധപ്രചാരണങ്ങൾ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. എസ്എൻഡിപിയിലെ ഒരു വിഭാഗം നേതാക്കൾ സ്വീകരിക്കുന്ന ആർഎസ്എസ് അനുകൂല നിലപാടിനെയാണ് സിപിഐഎം എതിർക്കുന്നതെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക