റിപ്പര്‍ ജയാനന്ദന് പരോള്‍

ശനി, 18 മാര്‍ച്ച് 2023 (19:54 IST)
കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജയാനന്ദന് അനുമതി ലഭിച്ചത്. ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. തൃശൂര്‍ വിയ്യൂര്‍ ജയിലിലെ കൊടുംകുറ്റവാളികളുടെ സെല്ലിലാണ് നിലവില്‍ റിപ്പര്‍ ജയാനന്ദന്‍ കഴിയുന്നത്. പതിനഞ്ച് ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് ജയാനന്ദന്റെ ഭാര്യ ഇന്ദിര ഹൈക്കോടതിയെ സമീപിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍