ജനുവരി നാലിന് രാത്രി ഒന്‍പത് മണിയോടെ വീടിനു പുറത്തുള്ള കുളിമുറിയില്‍ ആണ്‍കുട്ടിയെ പ്രസവിച്ച രേഷ്മ, പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാതെ കുളിമുറിക്കു സമീപത്തെ റബര്‍ തോട്ടത്തിലെ കരിയിലകള്‍ കൂട്ടിയിടുന്ന കുഴിയില്‍ കുട്ടിയെ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. പ്രസവിച്ച സ്ഥലം കഴുകി വൃത്തിയാക്കി ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു. രാവിലെ കരച്ചില്‍ കേട്ടെത്തിയ വിഷ്ണുവാണ് കരിയലക്കൂട്ടത്തില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. എന്നാല്‍, ഈ കുഞ്ഞ് തന്റേതാണെന്ന് വിഷ്ണുവിന് അറിയില്ലായിരുന്നു. സംഭവദിവസം പുലർച്ചെ പുറത്തു പൂച്ച കരയുന്ന പോലുള്ള ശബ്ദം കേട്ടിരുന്നുവെന്നു വിഷ്ണു നേരത്തേ പൊലീസിനു മൊഴി നൽകിയിരുന്നു.