നിലവിലുള്ള സംവരണനയത്തെ പിന്തുണയ്ക്കുമെന്ന് ആര്‍ എസ് എസ്

തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (12:07 IST)
രാജ്യത്ത് സാമൂഹ്യനീതി ഉറപ്പു വരുത്താനായി നിലവിലുള്ള സംവരണ നയത്തെ പിന്തുണയ്ക്കുമെന്ന് ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. സംവരണ നയത്തെക്കുറിച്ച് മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. 
 
മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിലയിരുത്തലും തൊട്ടു പിന്നാലെ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
 
അതേസമയം, ബിഹാറില്‍ നാലില്‍ മൂന്ന് സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ട് ബി ജെ പി രംഗത്തെത്തി. വിശാലസഖ്യം വിജയം അവകാശപ്പെട്ടതിനു പിന്നാലെയാണ് ബി ജെ പിയും ഇതേ വാദവുമായി വാര്‍ത്താസമ്മേളനം വിളിച്ചത്. 
 

വെബ്ദുനിയ വായിക്കുക