പടർന്നു പിടിച്ച് എലിപ്പനി; ഇന്നലെ മാത്രം മരിച്ചത് 5 പേർ, രോഗം സ്ഥിരീകരിച്ചത് 115 പേർക്ക്

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (09:17 IST)
സംസ്ഥാനത്ത് പ്രളയത്തിനു ശേഷം പടർന്നുപിടിക്കുന്ന എലിപ്പനിയിൽ ഇന്നലെ മാത്രം മരിച്ചത് 5 പേരാണ്. 115 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 141 പേര്‍ ലക്ഷണങ്ങളോടെ ചികില്‍സ തേടിയിട്ടുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നാണ് എലിപ്പനി മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
ഈ സാഹചര്യത്തിൽ മൂന്നാഴ്ചക്കാലത്തേക്ക് അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ കഴിഞ്ഞ ദിവ്അസം അറിയിച്ചിരുന്നു. എലിപ്പയുടെ ലക്ഷണം കാണിക്കുന്ന എല്ലാ പനികളെയും എലിപ്പനിയായി കണക്കാക്കി ചികിത്സ നൽകുമെന്നും മന്ത്രി പറഞ്ഞു. 
 
ഡെങ്കിയും കോളറയും പടർന്നു പിടിക്കുന്നതിനുള്ള സാധ്യത മുന്നിൽ കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാ‍ക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍