പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയുടെ മകന്‍ അറസ്റ്റില്‍

ഞായര്‍, 25 മാര്‍ച്ച് 2018 (12:18 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പെമ്പിളൈ ഒരുമൈ നേതാവിന്റെ മകന്‍ അറസ്റ്റില്‍. പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയുടെ മകന്‍ വിവേകാണ് അറസ്റ്റിലായത്. മൂന്നാര്‍ ദേവികുളം സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആണ് വിവേക് പീഡിപ്പിച്ച് ഗര്‍ഭിണിയായത്.
 
പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് വിഷാദരോഗം ബാധിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ കൌണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും കാരണക്കാരന്‍ വിവേകാണെന്നും പുറം‌ലോകം അറിയുന്നത്. കൌണ്‍സിലിങ്ങ് സെന്ററില്‍ നിന്നും പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
 
പെണ്‍കുട്ടിയും യുവാവും തമ്മില്‍ നെരത്തേ അടുപ്പമുള്ളതാണ്. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം ഈ ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി കുടുംബക്കാര്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് പീഡന വിവരം പുറത്തറിയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍