പീരുമേട്ടില്‍ വീട്ടമ്മയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

വെള്ളി, 29 മെയ് 2015 (12:46 IST)
പീരുമേട്ടില്‍ വീട്ടമ്മയെ ഓട്ടോ ഡ്രൈവറായ കാമുകനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തശേഷം പെരുവഴിയില്‍ ഉപേക്ഷിച്ചു. അവശനിലയില്‍ കണ്ടത്തിയ യുവതിയെ പീരുമേട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വതിയുടെ നില ഗുരുതരമല്ല എന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന യുവതിയെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. കാമുകനായ ഓട്ടോ ഡ്രൈവര്‍  ഇവരെ തട്ടിക്കൊണ്ടു പോകുകയും വാടക വീട്ടിലെത്തിച്ച ശേഷം സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അവശയായ ഇവരെ രാത്രിയില്‍ പെരുവഴിയില്‍ ഉപേക്ഷിച്ച ശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നും പീരുമേട്ടിലേക്ക് കുടിയേറിയവരാണ് യുവതിയുടെ കുടുംബം.

വെബ്ദുനിയ വായിക്കുക