പ്രകൃതിവിരുദ്ധ പീഡനത്തിനു കുട്ടികളെ ഇരയാക്കി; ഒരാൾ അറസ്റ്റിൽ

വ്യാഴം, 24 നവം‌ബര്‍ 2016 (16:31 IST)
പ്രകൃതിവിരുദ്ധ പീഡനത്തിനു കുട്ടികളെ ഇരയാക്കി വന്നിരുന്ന 34 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുകാല്‍ വിഷ്ണു തിയേറ്ററിനടുത്തെ കുറ്റിക്കാട്ടുകോണം പുറമ്പോക്ക് വീട്ടില്‍ രാജനാണ് പൊലീസ് പിടിയിലായത്.
 
തമ്പാന്നൂരിലെ കീര്‍ത്തി ഹോട്ടലിനടുത്തുള്ള വീട്ടിലെ ബുദ്ധിമാന്ദ്യമുള്ള പതിനാലുകാരനെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണു രാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പാന്നൂര്‍ സി ഐ പൃഥ്വീരാജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ പിടിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക