ടാറ്റൂ പഠിപ്പിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ബലാത്സംഗം, ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി: കൊച്ചിയിൽ വീണ്ടും ടാറ്റൂ പീഡനം

ഞായര്‍, 20 മാര്‍ച്ച് 2022 (11:24 IST)
ലൈംഗികപീഡന പരാതിയിൽ പാലാരിവട്ടം ഡീപ്പ്ഇങ്ക് സ്ഥാപന ഉടമ കാസർകോട് സ്വദേശി കുൽദീപ് കൃഷ്ണയ്ക്കെതിരെ പരാതി. മലപ്പുറം സ്വദേശിനിയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്. ബലാത്സംഗം ഉൾപ്പടെയുള്ള വിവിധ വകുപ്പുക്അൾ ചേർത്ത് പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
2000ലാണ് യുവതി സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. ടാറ്റൂ ചെയ്യാൻ പഠിപ്പിക്കാമെന്നും ജോലി വാഗ്‌ദാനം ചെയ്തുമാണ് തന്നെ അവിടെ നിർത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർന്ന് കുൽദീപ് കൃഷ്‌ണ ബലാത്സംഗം ചെയ്‌തതായി യുവതി പറയുന്നു. ബലാത്സംഗ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി  ഇത് കാണിച്ച് തന്നെ വീണ്ടും പീഡനത്തിന് വിധേയമാക്കി. സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് യുവതി ഇതുവരെ പരാതിപ്പെട്ടിരുന്നില്ല.
 
കൊച്ചിയിൽ ടാറ്റൂ പാർലർ ഉടമയായ പിഎസ് സുജീഷിനെതിരെ ലൈംഗിക പീഡന പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മലപ്പുറം സ്വദേശി പോലീസിനെ സമീപിച്ചത്.മദ്യം കുടിപ്പിച്ചതായും ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍