സ്റ്റാഫ്റൂമില്‍ വെച്ച് അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ചു!

വെള്ളി, 13 ഫെബ്രുവരി 2015 (10:37 IST)
അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് പരാതി. കണ്ണൂര്‍ ചൊക്ലിയിലെ സ്‌കൂളിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

ബുധനാഴ്ച വൈകിട്ട് തന്നെ അധ്യാപകന്‍ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിന് മൊഴി നല്‍കിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപകനെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉന്നത സമ്മർദ്ദത്തെത്തുടര്‍ന്നാണ് അധ്യാപകനെ വിട്ടയച്ചതെന്ന് പരാതി ഉയരുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക