നാലാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു; അമ്മയുടെ പരാതിയില്‍ പിതാവ് അറസ്‌റ്റില്‍ - പീഡനം മാസങ്ങളോളം തുടര്‍ന്നു
എരുമേലിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പമ്പാവാലി മൂലക്കയം സ്വദേശിയാണ് പിടിയിലായത്. കുട്ടിയുടെ അമ്മ ചൈൽഡ് ലൈൻ പ്രവർത്തകർ വഴി നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് മാസം മുമ്പ് മകളെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ട അമ്മ ഭര്‍ത്താവുമായി വഴക്കിട്ടു. തുടർന്ന് ഭർത്താവ് അവരെ മർദ്ദിച്ചതോടെ സംഭവം ഇവര്‍ പുറത്തു പറഞ്ഞില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മകളെ ഇയാള്‍ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതോടെയാണ് മാതാവ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
കുട്ടിയിൽ നിന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റു ചെയ്തതും. കേസ് എടുത്തെന്ന് അറിഞ്ഞ് ഒളിവിൽ പോയ നാല്‍പ്പതുകാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.