രാഷ്‌ട്രീയ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല: രാഷ്ട്രപതി

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (14:35 IST)
കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളെ ശക്തമായി അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രംഗത്ത്. രാഷ്ട്രീയ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. ജനാധിപത്യത്തില്‍ ഇത്തരം സംഭവങ്ങള്‍ക്ക് സ്ഥാനമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അസഹിഷ്ണത പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാക്കാര്യത്തിലും ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന കേരളത്തിലുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾ നിർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കുന്നു. ചില ഭാഗങ്ങളില്‍ നിന്നു മാത്രമാണ് ഇത്തരം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.

രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടടിക്കും. സംവാദം, വിയോജിപ്പ്, വിസമ്മതം എന്നിവയെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂട്ടിച്ചേര്‍ത്തു.

നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഫെസ്‌റ്റിവൽ ഓൺ ഡെമോക്രസി എന്ന സെമിനാർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍