രാജ്യസഭാ സ്ഥാനാര്‍ഥി: ലീഗില്‍ തമ്മിലടി രൂക്ഷമാകുന്നു, നേതാക്കള്‍ രണ്ടു തട്ടില്‍
വ്യാഴം, 2 ഏപ്രില്‍ 2015 (16:00 IST)
മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെ ഉറപ്പിക്കാനുളള നേതൃയോഗം നാളെ ചേരാനിരിക്കെ സമവായ നീക്കം പരാജയപ്പെട്ടു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇ അഹമ്മദും ഒരു പക്ഷത്ത് നില്‍ക്കുബോള്‍ എംഎല്‍എമാരും മന്ത്രിമാരും മറു ഭാഗത്ത് നിലയുറപ്പിച്ചതോടെ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായത്.
ഒരു ഭാഗത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും മറുഭാഗത്ത് സംസ്ഥാന സെക്രട്ടറി പിവി അബ്ദുല്‍ വഹാബും നേര്‍ക്കുനേര്‍ വന്നതോടെയാണ് രാജ്യസഭാ സീറ്റിനെച്ചൊല്ലി മുസ്ലിം ലീഗില്‍ ചേരിപ്പോര് രൂക്ഷമായത്. ഇരു സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും നേതാക്കള്‍ നിലയുറപ്പിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.
സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മാത്രമാണ് വ്യക്തമായ പക്ഷമില്ലാത്തത്. നാളെ നടക്കുന്ന നേതൃയോഗത്തിന് ശേഷം രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് പാണക്കാട് തങ്ങള്‍ക്ക് മേലും വലിയ സമ്മര്‍ദ്ദമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകനായ കെപിഎ മജീദിനെ ഒഴിവാക്കി വ്യവസായിയായ അബ്ദുല്‍ വഹാബിന് സീറ്റ് നല്‍കുന്നതിനെ എംഎല്‍എമാരും മന്ത്രിമാരും ശക്തമായ രീതിയില്‍ എതിര്‍ത്ത് രംഗത്ത് എത്തുകയും ചെയ്തു. തികഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകനായ മജീദിന് അര്‍ഹതപ്പെട്ട പരിഗണനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല്. അതിനാല്‍ ജീദിന് ഇനിയെങ്കിലും അര്‍ഹതപ്പെട്ട സ്ഥാനം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.