സംസ്ഥാനത്ത് കനത്ത മഴ തുടരും: തീരപ്രദേശങ്ങളിലും മലയോര മേഖലയിലും ജാഗ്രതാ നിർദേശം

ഞായര്‍, 15 ജൂലൈ 2018 (16:27 IST)
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ വരെ കാറ്റു വീശിയേക്കാം. മണിക്കൂരിൽ 70 കിലോമീറ്റർ വേഗതയിലേക്ക് വരെ ഇത് ഉയർന്നേക്കാം. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്.  
 
കേരള  ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മദ്യഭാഗത്തും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. എറണാകുളത്തെ ചല്ലാനത്ത്  കടൽ ക്ഷോപത്തെ തുടർന്ന് 50ഓളം വീടുകളിൽ വെള്ളം കയറി
 
ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ തീരുമാനമായി. കരമാന്‍ തോട്ടിലൂടെ പനമരം പുഴയിലേക്കാണ് വെള്ളം തുറന്നുവിടുക. തൊടിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കനമെന്ന് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍