കുമ്പസാര പീഡനം; നിരണം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റിമോസും യുവതിയുടെ ഭര്‍ത്താവുമായുള്ള ഫോൺ സംഭാഷണം പുറത്ത്

ചൊവ്വ, 7 ഓഗസ്റ്റ് 2018 (11:29 IST)
കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ മറ്റൊരു തെളിവ് കൂടി. നിരണം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റിമോസും യുവതിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
 
നാല് മിനിറ്റോളം നീളുന്ന ശബ്‌ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതി കൈപ്പറ്റിയെന്ന് ഒപ്പിട്ട് രസീത് നല്‍കാന്‍ മെത്രാപ്പോലീത്ത വിസമ്മതിക്കുന്നത് ശബ്‌ദരേഖയിൽ വ്യക്തമാണ്. ഞാന്‍ ഇത് എഴുതിയൊപ്പിട്ട് നല്‍കിയാല്‍ നേരെ പോലീസ് സ്‌റ്റേഷനില്‍ കൊടുക്കണം എന്നാണ് നിയമം. ഇല്ലെങ്കില്‍ എനിക്ക് അത് ബുദ്ധിമുട്ടാകും. അല്ലെങ്കില്‍ നിങ്ങളെക്കാളും അവരെക്കാളും കുറ്റം എനിക്കാണ്. ദൈവമുമ്പാകെയും അത് തെറ്റാണ്. 
 
പോലീസില്‍ നിന്ന് ഇത് ബോധപൂര്‍വ്വം മറച്ചുവെച്ചതില്‍ ഞാനും കുറ്റക്കാരനാകുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ കഴിയുന്ന നിയമനടപടി ഇതില്‍ സ്വീകരിച്ചിരിക്കും. പരാതിയില്‍ പറയുന്ന വൈദികര്‍ക്കെതിരെ തന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ട് എന്നാല്‍ കഴിയുന്ന ശിക്ഷ കൊടുക്കാം എന്ന് മെത്രാപ്പോലീത്ത ഉറപ്പ് നല്‍കുന്നുണ്ട്.
 
അത് ബാവ തിരുമേനിയുമായി സംസാരിച്ചതിന് ശേഷം ചെയ്തു തരാമെന്നാണ് അദ്ദേഹം പറയുന്നത്. വൈദികരുടെ സാന്നിധ്യത്തിലാണ് പരാതി ഞാന്‍ സ്വീകരിച്ചത്. നിന്റെ വേദനയും കുടുംബത്തിന്റെ വേദനയും ഞാന്‍ ഉള്‍ക്കൊള്ളുന്നു. നിങ്ങളെ കേള്‍ക്കാനും തയ്യാറാണ്. എനിക്കിത് മറച്ചുവെച്ചിട്ട് ഒന്നും നേടാനില്ല. അത് ശരിയുമല്ല എന്നും മെത്രാപ്പോലീത്ത പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍