ദേശീയ ഗെയിംസ്: കേരള ടീമിനെ പ്രീജ ശ്രീധരന്‍ നയിക്കും
ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ നയിക്കും. ഗെയിംസില്‍ 744 അംഗങ്ങളാണ് കേരളത്തിനായി ഇറങ്ങുന്നത്. ഇതില്‍ 391 പുരുഷന്‍മാരും 353 വിതകളും ഉള്‍പ്പെടും. സ്പോര്‍ടസ് കൌണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസാണ് കേരള ടീമിനെ പ്രഖ്യാപിച്ചത്. ദേശീയ ഗെയിംസോടെ അത്ലറ്റിക്സില്‍ നിന്നും വിരമിക്കുമെന്ന് പ്രീജ ശ്രീധരന്‍ പ്രഖ്യാപിച്ചിരുന്നു.
ഏഷ്യന്‍ ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ്, ഇന്റര്‍യൂണിവേഴ്സിറ്റി മീറ്റ്, സാഫ്ഗെയിംസ് എന്നിവയില്‍ സ്വര്‍ണം ഉള്‍പ്പെടെ ദേശീയ, അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ച താരമാണ് പ്രീജ ശ്രീധരന്‍. 10,000 മീറ്ററിലും 5000 മീറ്ററിലും ദേശീയ റെക്കോര്‍ഡിന്റെ ഉടമായാണ് പ്രീജ.