അധികാരത്തിനു വേണ്ടി കെ എം ജോര്‍ജിനെ പുറകില്‍ നിന്ന് കുത്തിയ ബ്രൂട്ടസാണ് മാണി: പ്രതാപ് പോത്തന്‍
കെ എം മാണിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ പ്രതാപ് പോത്തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ ഒരേക്കര്‍ ഭൂമിപോലും സ്വന്തമായില്ലാതിരുന്ന മാണി ഇന്ന് സംസ്‌ഥാനത്തെ ഏറ്റവും വലിയ ഭൂഉടമയാണെന്ന്‍ അദ്ദേഹം പറയുന്നു.
അധികാരത്തിനു വേണ്ടി സ്‌ഥാപക നേതാവ് കെ.എം ജോര്‍ജിനെ പുറകില്‍ നിന്ന് കുത്തിയ ബ്രൂട്ടാസാണ് മാണിയെന്നും പ്രതാപ് പോത്താന്‍ ആരോപിച്ചു. പതിമൂന്ന് ബജറ്റുകള്‍ വിറ്റയാളാണ് മാണിയെന്നും തന്റെ അച്‌ഛന്റെ പണംകൊണ്ടാണ് മാണി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മാണിയ്‌ക്ക് ആദ്യമായി മത്സരിക്കാന്‍ പണം നല്‍കിയത് തന്റെ സഹോദരനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ എല്ലാ ഇടപെടലുകളും തനിക്ക് അറിയാമെന്നും മാണിയുടെ രാജിയോടെ സത്യം ജയിച്ചിരിക്കുന്നുവെന്നും പ്രതാപ് പോത്തന്‍ വ്യക്തമാക്കുന്നു.