ലഘുലേഖ പിടിച്ചെടുത്താല്‍ മാവോയിസ്റ്റാകില്ല, വിദ്യാര്‍ഥികളുടെ പേരില്‍ യുഎപിഎ ചുമത്തിയത് തെറ്റ് പ്രകാശ് കാരാട്ട്

മിഥുൻ കുര്യാക്കോസ്

വ്യാഴം, 7 നവം‌ബര്‍ 2019 (12:21 IST)
കോഴിക്കോട് എസ് എഫ് ഐ പ്രവർത്തകരായ വിദ്യാര്‍ഥികളുടെ പേരില്‍ യു എ പി എ ചുമത്തിയ പോലീസ് നടപടി തെറ്റാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.  പോലീസ് നിയമം തെറ്റായാണ് ഉപയോഗിക്കുന്നതെന്നും തെറ്റ് തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും കാരാട്ട് അഭിപ്രായപ്പെട്ടു.  
 
യു എ പി എ എന്ന കരിനിയമത്തെ എല്ലാകാലത്തും സി പി എം എതിര്‍ത്തിട്ടുണ്ടെന്നും ലഘുലേഖ പിടിച്ചെടുത്താല്‍ മാവോയിസ്റ്റാകില്ലെന്നും കാരാട്ട് പറഞ്ഞു. യു എ പി എ എന്നത് പാര്‍ലമെന്റിലെ ഭേദഗതിക്ക് ശേഷം പൂര്‍ണമായും കേന്ദ്രനയത്തിന്റെ ഭാഗമായി മാറിയെന്നും സംസ്ഥാനത്തിന് നിലവില്‍ യു എ പി എ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും നേരത്തെ ഈ വിഷയത്തിൽ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍