ടിഎച്ച് മുസ്തഫയുടെ വീട്ടിലെ വൈദ്യുതി മോഷണം ‘സിങ്കം‘ പിടികൂടി!
വ്യാഴം, 16 ഒക്‌ടോബര്‍ 2014 (17:11 IST)
മുന്‍മന്ത്രി ടി.എച്ച്. മുസ്തഫയുടെ വീട്ടില്‍ നിന്ന് വൈദ്യുതി മോഷണം പിടികൂടി. എഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പവര്‍ തെഫ്റ്റ് സ്ക്വാഡാണ് മോഷണം പിടികൂടിയത്. മുസ്തഫയുടെ എറണാകുളം വാഴക്കുളത്തെ വീട്ടിലാണ് വൈദ്യുതി മോഷണം പിടികൂടിയത്.
കാര്‍ഷിക ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള വൈദ്യുതി ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്നതാണ് കണ്ടെത്തിയത്. ടി എച്ച് മുസ്തഫക്കെതിരെ പിഴ ചുമത്തി. ഇന്ന് ഉച്ചയൊട് കൂടിയാണ് സംഘം വൈദ്യുതി മോഷണം പിടികൂടിയത്. ഏറെ നാളായി വൈദ്യുതി മോഷണം നടത്തിയിട്ടുണ്ടെന്നാണ് പരിശോധന നടത്തിയ സ്ക്വാഡിന്റെ നിഗമനം.
പിഴ അടയ്ക്കണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏകദേശം 40,000 രൂപയുടെ വൈദ്യുതി മോഷണമാണ് നടത്തിയിരിക്കുന്നതെന്നാണ് സ്ക്വാഡിന്റെ വിലയിരുത്തല്‍.