എസ് ഐയ്ക്ക് നേരെ ആക്രമണം: പട്ടാളക്കാരനും സുഹൃത്തും പിടിയില്‍

തിങ്കള്‍, 25 ഏപ്രില്‍ 2016 (13:29 IST)
പട്രോളിംഗ് ഡ്യൂട്ടിക്കിടെ എസ് ഐ യെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പട്ടാളക്കാരനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെമ്പായം നെടുവേലി കടുവാക്കാട് അമ്പാടി വീട്ടില്‍  രാമചന്ദ്രന്‍ നായര്‍ (45), സുഹൃത്ത് വാഴയ്ക്കാട് അനില്‍ ഭവനില്‍ അനില്‍ കുമാര്‍ (45) എന്നിവരാണു പൊലീസ് പിടിയിലായത്.
 
അപകടകരമായ രീതിയില്‍ ഓടിച്ചു വരികയായിരുന്ന കാര്‍ കൈകാട്ടി നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോത്തന്‍കോട് എസ്.ഐയേയും പൊലീസ് വാന്‍ ഡ്രൈവറെയും കൈയേറ്റം ചെയ്യുകയായിരുന്നു. അശോകസ്തംഭം പതിച്ച കാര്‍ നിര്‍ത്തിയപ്പോള്‍ രാമചന്ദ്രന്‍ നായര്‍ കാറില്‍ നിന്ന് മദ്യക്കുപ്പി വലിച്ചെറിയുകയും താക്കോല്‍ക്കൂട്ടം കൊണ്ട് എസ്.ഐയെ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. 
 
മദ്യലഹരിയിലായിരുന്ന അനില്‍ കുമാറിനെയും എസ്.ഐ യെ അസംഭ്യം പറഞ്ഞ സുഹൃത്തിനെയും പിന്നീട് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക