പോപ്പുലര്‍ ഫ്രണ്ട് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എന്‍ഐഎയുടെ തെരച്ചില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 18 ജനുവരി 2023 (10:46 IST)
പോപ്പുലര്‍ ഫ്രണ്ട് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എന്‍ഐഎയുടെ തെരച്ചില്‍. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്ഐ പ്രവര്‍ത്തകനായ നിസാറുദ്ദീന്റെ വീട്ടിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്.
 
എന്‍ഐഎ സംഘം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എന്‍ഐഎ സംഘം എത്തിയത്. പരിശോധന നടക്കുന്ന സമയത്ത് നിസാറുദീന്‍ വീട്ടിലുണ്ടായിരുന്നില്ല. തെരച്ചിലില്‍ ഡയറിയും തിരിച്ചറിയല്‍ രേഖകളും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍