പോളിംഗ് സ്‌റ്റേഷനിലേക്ക് പ്രവേശനം ആര്‍ക്കൊക്കെ

വ്യാഴം, 29 ഒക്‌ടോബര്‍ 2015 (18:28 IST)
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്‌റ്റേഷനിലേക്ക് പ്രവേശനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് പോളിംഗ് ബൂത്തില്‍ വോട്ടര്‍, വോട്ടര്‍ക്കൊപ്പം ൈകക്കുഞ്ഞുണ്ടെങ്കില്‍ വോട്ടര്‍, കുഞ്ഞ് എന്നിവര്‍ക്കു മാത്രമാണ് വോട്ടിംഗ് സമയത്ത് പ്രവേശനം. 
 
വോട്ടറെ കൂടാതെ പോളിംഗ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയവര്‍, സ്ഥാനാര്‍ത്ഥികള്‍, ഓരോ സ്ഥാനാര്‍ത്ഥികളുടെയും തിരഞ്ഞെടുപ്പ് ഏജന്റ്, പോളിംഗ് ഏജന്റ് എന്നിവര്‍ക്കു മാത്രമാണ് പോളിംഗ് നടക്കുന്ന സമയത്ത് പോളിംഗ് സ്റ്റേഷനുകള്‍ക്കുള്ളില്‍ പ്രവേശനം ലഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക