സിസ്റ്റർ ലൂസി മഠം വിടണമെന്ന് ആവശ്യപ്പെട്ട് എഫ്.സി.സി മാനന്തവാടി മുൻസിഫ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് ചോദ്യംചെയ്‌തുകൊണ്ടാണ് സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്.കാരയ്ക്കാമല മഠത്തിൽ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നമെന്നും പ്രൊവിൻഷ്യൽ സുപ്പീരിയറിൽ നിന്നടക്കം ഭീഷണികളുണ്ടെന്നും സിസ്റ്റർ ലൂസി കളപ്പുര കോടതിയെ ബോധിപ്പിച്ചിരുന്നു.