Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 19 November 2025
webdunia

പോലീസ് ഓഫീസർ തൂങ്ങിമരിച്ചു

Suicide
, വെള്ളി, 26 ഓഗസ്റ്റ് 2022 (11:47 IST)
മൂവാറ്റുപുഴ: നാല്പത്തൊമ്പതുകാരനായ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാഴക്കുളം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ  രാജേഷ് കെ.മേനോൻ ആണ് ക്വർട്ടേഴ്‌സിൽ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ തൂങ്ങിമരിച്ചത്.
 
പുത്തൻകുരിശ് മറ്റക്കുഴി താഴത്തറയ്ക്കൽ പരേതനായ രഘുനന്ദന മേനോന്റെ മകനാണ് മരിച്ച രാജേഷ് കെ.മേനോൻ. കഴിഞ്ഞ എട്ടാം തീയതിയാണ് രാജേഷ് ഇവിടെ ചുമതലയേറ്റത്. രാവിലെ കോടതിയിൽ പോയിട്ടേ സ്റ്റേഷനിൽ വരികയുള്ളു എന്ന് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു.
 
എന്നാൽ അഭിഭാഷകൻ സ്റ്റേഷനിലേക്ക് വിളിച്ച രാജേഷിനെ അന്വേഷിച്ചപ്പോൾ സഹപ്രവർത്തകർ ക്വർട്ടേഴ്‌സിൽ എത്തി അന്വേഷിച്ചപ്പോഴാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാവാം മരണകാരണം എന്നാണു നിഗമനം. ഭാര്യ രമ്യ, മക്കൾ : മേഘ്ന, മിഥുന, വിസ്മയ. മാതാവ് ശാരദ കുഞ്ഞമ്മ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സ്യബന്ധന വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു