കസ്റ്റഡിമരണം: പൊലീസ് ഭീഷണിപ്പെടുത്തി പരാതി എഴുതി വാങ്ങിയെന്ന് 16കാരന്റെ മൊഴി
ബുധന്‍, 15 ജൂലൈ 2015 (09:58 IST)
മരങ്ങാട്ടുപിള്ളിയില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ച സിബിയുടെ കേസില്‍ പൊലീസ് ഇടപെടലുകള്‍ നടത്തിയിരുന്നുവെന്ന് സംഭവവുമായി ബന്ധപ്പെട്ടു പതിനാറുകാരന്റെ മൊഴി. പൊലീസ് ഭീഷണിപ്പെടുത്തിയാണ് സിബിക്കെതിരായ പരാതി എഴുതി വാങ്ങിയത്. സംഭവശേഷം സിഐ തന്നോട് ഒളിവില്‍ പോകാന്‍ ആവശ്യപ്പെട്ടതായി കുട്ടി പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി രേഖപ്പെടുത്തി.
സംഭവദിവസം സിബിയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷമുള്ള ദിവസം എസ്‌ഐയും മൂന്ന് പൊലീസുകാരം തന്നെ വന്നു കണ്ടിരുന്നു. സിബി തന്നെ ആക്രമിച്ചെന്നു പറയണമെന്ന് എസ്‌ഐ പറഞ്ഞു. അത്തരത്തില്‍ പരാതി എഴുതി വാങ്ങുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് താന്‍ സംഭവദിവസം ധരിച്ചിരുന്ന വസ്‌ത്രവും പൊലീസ് വാങ്ങി കൊണ്ടു പോയെന്നും പൊലീസ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് നാരായണകുറുപ്പ് മുന്‍പാകെയാണു കുട്ടി മൊഴി നല്‍കി.
ഒളിവില്‍ പോയാല്‍ മാത്രമേ രക്ഷപെടാന്‍ സാധിക്കുകയുള്ളുവെന്നും കുട്ടിയോടു സിഐ പറഞ്ഞിരുന്നു. സിബി മര്‍ദ്ദിച്ചുവെന്നും മണ്ണിലൂടെ വലിച്ചിഴച്ചെന്നും പറയാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. സിബിക്കെതിരായ പരാതി എഴുതി വാങ്ങിയതു പൊലീസ് ഭീഷണിപ്പെടുത്തിയാണെന്നും കുട്ടി മൊഴി നല്‍കി. മരിച്ച സിബിയും 16-കാരനും തമ്മില്‍ സിബിയെ കസ്റ്റഡിയില്‍ എടുത്ത ജൂണ്‍ 29-നു സംഘടനം നടന്നിരുന്നുവെന്നാണു പോലീസ് പറഞ്ഞിരുന്നത്. സിബി മരിച്ച സംഭവത്തില്‍ ഒന്നാം പ്രതിയായി പോലീസ് ഈ കുട്ടിക്കെതിരേ കേസെടുത്തിട്ടുണ്ട്.