കൊച്ചി: അന്താരാഷ്ട്ര കോഡോടുകൂടി വരുന്ന ഫോൺകോളുകളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് മുന്നറിയിപ്പുമായി കേരളാ പൊലീസ് +591 എന്ന ഇന്റർനാഷ്ണൽ കോഡിൽ ആരംഭിക്കുന്ന നമ്പറുകളിൽനിന്നുമുള്ള ഫോൺകോളുകൾ വരികയണെങ്കിൽ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത് എന്നും അത്തരം നമ്പരുകളിലേക്ക് തിരികെ വിളിക്കരുത് എന്നും പൊലീസ് വ്യക്തമാക്കി.
സൈബർ സെല്ലിന് ലഭിച്ച പരതികളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. +591 ലാറ്റിനമമേരിക്കൻ രാജ്യമായ ബോളീവിയയുടെ അന്താരാഷ്ട്ര കോടാണ്. ഈ നമ്പറിൽ ആരംഭിക്കുന്ന കോളുകൾ അധികവും ആധാർ നമ്പർ, പാൻ നമ്പർ, അക്കൌണ്ട് വിശദാംശങ്ങൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഇത്തരം വിവരങ്ങൾ കൈമാറരുത് എന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.