പ്ളസ് ടു: സര്‍ക്കാര്‍ നോക്കുകുത്തിയല്ല, അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി

ബുധന്‍, 20 ഓഗസ്റ്റ് 2014 (15:15 IST)
ഹയർ സെക്കൻഡറി ഡയറക്ടറുടെ ശുപാർശ അതേപടി അംഗീകരിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്ളസ് ടു വിഷയത്തിൽ സർക്കാർ ഭരണഘടന അനുസരിച്ചാണ് പ്രവർത്തിച്ചത്. കോടതികളോട് സർക്കാരിന് എന്നും ബഹുമാനമേയുള്ളൂ. അതേസമയം മന്ത്രിസഭാ ഉപസമിതിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത് ശരിയായില്ലെന്നും. സ്കൂളുകളിൽ പ്ളസ് ടു വേണ്ടതിന്റെ ആവശ്യകത കോടതിയെ ബോദ്ധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തേത് ഇടക്കാല ഉത്തരവ് മാത്രമാണ്. അത് സർക്കാരിന് തിരിച്ചടിയാണെന്ന് വ്യാഖ്യാനിക്കുന്നതിന് യാതൊരു അടിസ്ഥാനവും ഇല്ല. പ്രവേശനം നടത്താൻ കഴിയുന്ന സ്കൂളുകളുടെ പട്ടിക ഇന്ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക