നിരോധിച്ച പ്ലാസ്റ്റിക് കവറുകള്‍ വീണ്ടും കടകളില്‍ സുലഭമായി. പരിസ്ഥിതിക്ക് ദോഷമെന്ന് കണ്ടതിനെതുടര്‍ന്നായിരുന്നു ഇത്തരം കവറുകള്‍ നിരോധിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും മറവില്‍ ഇവ ഇഷ്ടം പോലെ കടകളില്‍ നിന്നും നല്‍കുകയാണ്. പ്ലാസ്റ്റിക്ക് കവറിനൊപ്പം ഇതുമായി ബന്ധപ്പെട്ട പേപ്പര്‍ ഇല, മറ്റ് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളെല്ലാം നിരോധിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം ഇപ്പോള്‍ വ്യാപാര സ്ഥാപനങ്ങളില്‍ വീണ്ടും സജീവമായിട്ടുണ്ട്.