ഗാല്‍വാനില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ചുകോടിരൂപ ധനസഹായം പ്രഖ്യാപിച്ച് തെലുങ്കാന സര്‍ക്കാര്‍. കൂടാതെ വീരമൃത്യുവരിച്ച മറ്റു സൈനികര്‍ക്ക് 10ലക്ഷം രൂപ വീതം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുഖേനയായിരിക്കും ഈ തുക കൈമാറുന്നതെന്നും അദ്ദേഹം അറിയിച്ചു.