ആ സാന്ദ്രാ തോമസ്സ് ഞാനല്ല!

ബുധന്‍, 19 ഒക്‌ടോബര്‍ 2016 (15:12 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞ് സ്ത്രീയിൽ നിന്നും പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. അതേസമയം, അപരിചതർ ഭീഷണിപ്പെടുത്തിയത് തന്നെയല്ലെന്നും ആ സാന്ദ്ര തോമസ് ഞാനല്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്.
 
അലങ്കാര വസ്തുക്കൾ നിർമിച്ച് വിൽക്കുന്ന കൊച്ചി സ്വദേശി ചെറുകിട വ്യവസായി സാന്ദ്ര തോമസ് എന്നയാളുടെ പരാതിയെ തുട‌ർന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടയിൽ സാന്ദ്ര തോമസ് എന്ന പേരും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു. പലരും തെറ്റിദ്ധരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടി സത്യാവസ്ഥ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക