തദ്ദേശ തെരഞ്ഞടുപ്പ്; കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ളവരുമായി സഖ്യമാകാം: പിണറായി
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (17:22 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള പാര്‍ട്ടികളുമായി സഖ്യമാകാമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. പ്രാദേശിക സഖ്യങ്ങള്‍ ഉണ്ടാക്കുന്നതില്‍ പാര്‍ട്ടി എതിര്‍ക്കുന്നില്ല. യുഡിഎഫ് വിട്ടു വന്നവരുമായും സഖ്യമാകുന്നതില്‍ കുഴപ്പമില്ല. ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ എസ്എന്‍ഡിപി പഞ്ചായത്തെ തെരഞ്ഞെടുപ്പില്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലീങ്ങളിലെ സമ്പന്ന വിഭാഗം സംഘപരിവാറുമായി അടുക്കുന്ന സാഹചര്യത്തില്‍ പാവപ്പെട്ട മുസ്‌ലീം വിഭാഗങ്ങളുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കണം. ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാകാതിരിക്കാന്‍ എസ്.എന്‍.ഡി.പി പ്രാദേശിക നേതൃത്വവുമായി താല്‍ക്കാലിക ധാരണയുണ്ടാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഡിസി അംഗങ്ങള്‍, എല്‍സി, എസി സെക്രട്ടറിമാര്‍ എന്നിവര്‍ മത്സരിക്കാന്‍ പാടില്ല. ലോക്കല്‍ സെക്രട്ടറിമാര്‍ മത്സരിക്കുന്നുവെങ്കില്‍ തെരഞ്ഞെടുപ്പിന് മുമ്പ് രാജിവെക്കണമെന്നും പിണറായി അറയിച്ചു. അതുപോലെ തന്നെ രണ്ട് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ മത്സരിക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തെ പാര്‍ട്ടി റിപ്പോര്‍ട്ടിംഗിലാണ് പിണറായി ഇക്കാര്യം പറഞ്ഞത്.