സെൻകുമാർ വിഷയം; വിധിയിൽ വ്യക്തത ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ സർക്കാർ റിവ്യു ഹർജി നൽകിയേക്കും

ബുധന്‍, 3 മെയ് 2017 (08:53 IST)
ടി പി സെൻകുമാർ വിഷയം സങ്കീർണമാകുന്നു. സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യാ​യി​യു​ള്ള  സെ​ൻ​കു​മാ​റിന്റെ നി​യ​മ​ന കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത തേ​ടി സർക്കാർ ഇന്നു സുപ്രിംകോടതിയെ സമീപിക്കുമെന്ന് സൂചന.
 
സെൻകുമാറിന് അനുകൂലമായി വന്ന വിധിയിൽ വ്യക്തത ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ റിവ്യു ഹർജി നൽകണമെന്ന ആവശ്യം സർക്കാരിലെ ചില ഉന്നതർ പ്രകടിപ്പിച്ചു. ഇതോടെ സ​ർ​ക്കാ​ർ - സെ​ൻ​കു​മാ​ർ ത​ർ​ക്കം മു​റു​കു​മെ​ന്നാ​ണ്​ സൂ​ച​ന. ​പൊ​ലീ​സ്​ മേ​ധാ​വി​യാ​യി സെ​ൻ​കു​മാ​റി​നെ നി​യ​മി​ക്കു​ന്ന വി​ഷ​യം ബു​ധ​നാ​ഴ്​​ച ചേരു​ന്ന മ​ന്ത്രി​സ​ഭ​യോ​ഗ​വും പ​രി​ഗ​ണി​ക്കി​ല്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.
 
സുപ്രീം കോടതി വിധി നടപ്പാക്കാൻ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ചി​ല രേ​ഖ​ക​ൾ കൊ​ണ്ടു​വ​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ മാറ്റമുണ്ടായതായാണ് വിവരം.
 
സഭയിൽ പ്രതിപക്ഷം വായിച്ച ചില രേഖകൾ സെൻകുമാർ ചോർത്തി നൽകിയതാണോയെന്നു സർക്കാരിനു സംശയം. സെൻകുമാർ കോടതിയലക്ഷ്യ ഹർജി നൽകിയതോടെയാണു നിയമന നടപടിയിലേക്കു വേഗം കടന്നത്.
എന്നാൽ, സെൻകുമാർ പ്രതിപക്ഷവുമായി ചേർന്നു രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി സിപിഎം നേതാക്കൾ മുഖ്യമന്ത്രിയെ സമീപിക്കുകയും തുടർന്ന് തീരുമാനം മാറ്റുകയുമായിരുന്നു എന്നാണ് സൂചനകൾ.

വെബ്ദുനിയ വായിക്കുക