പ്രത്യാശയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ഈസ്റ്റർ ദിനം ശാന്തിയും സമാധാനവും കൊണ്ട് ആഘോഷിക്കാൻ കഴിയട്ടെ: മുഖ്യമന്ത്രി

ഞായര്‍, 16 ഏപ്രില്‍ 2017 (10:36 IST)
പ്രത്യാശയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ഈസ്റ്റര്‍ ദിനം ശാന്തിയും സമാധാനവും കൊണ്ട് ആഘോഷിക്കാന്‍ കഴിയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിസ്തീയതയുടെ അടിസ്ഥാന വിശ്വാസമാണ് ആഘോഷിക്കപ്പെടുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരോടും ദുര്‍ബലരോടും പാവപ്പെട്ടവരോടുമുള്ള ക്രിസ്തുവിന്റെ സേവന സമര്‍പ്പണം പ്രചോദനമേകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സ്‌നേഹവും സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചു. 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

വെബ്ദുനിയ വായിക്കുക