ബ്രൂവറികൾക്കും ഡിസ്‌ലറികൾക്കും സർക്കാർ അനുമതി നൽകിയാൽ ലൈസൻസ് തടയുന്നതിന് പിന്നീട് സാധിക്കില്ല എന്ന പ്രതിപക്ഷ നേതാവിന്റെ വാദം ശരിയല്ല. 1999 ലെ ഉത്തരവിനെ ദുർവ്യഖ്യാനം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ്. ബ്രൂവറികൾ അനുവാദം നൽകിയ യു ഡി എഫ് മുഖ്യമന്ത്രിമാരെ പ്രതികൂട്ടിൽ നിർത്താൻ രമേശ് ചെന്നിത്തല തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു.
1999 ലെ ഉത്തരവ് ബ്രൂവറികൾ അനുവദിക്കുന്നതിന് തടസമല്ല. 1999 ലെ ഉത്തരവ് മനസിലാക്കികൊണ്ട് തന്നെയാണ് ഇപ്പോഴത്തെ ഉത്തരവ് സർക്കാർ ഇറക്കിയിരിക്കുന്നത്. അതത് വകുപ്പുകൾക്ക് സ്ഥാപനങ്ങൾ അനുവദിക്കാൻ അധികാരം ഉണ്ട്. കാര്യങ്ങാൾ കൃത്യമായി പരിശോധിച്ച് മാത്രമാണ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുക. അതിനാൽ ഇക്കാര്യം പ്രത്യേകം മന്ത്രിസഭായോഗം ചർച്ച ചെയ്യേണ്ടതില്ല.