മാണിയ്ക്കൊപ്പം ഇപ്പോഴുള്ളത് അഴിമതിപ്പണത്തിന്റെ പങ്കുപറ്റുന്നവരെന്ന് പിസി
മാണിയ്ക്കൊപ്പം ഇപ്പോഴുള്ളത് അഴിമതിപ്പണത്തിന്റെ പങ്കുപറ്റുന്നവരാണെന്ന് പി.സി ജോർജ് എംഎൽഎ.
മാണിയില്ലാത്ത മാണി ഗ്രൂപ്പും പിജെ ജോസഫില്ലാത്ത ജോസഫ് ഗ്രൂപ്പും ഉയർന്നുവരും. മാന്യന്മാരുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് വരുന്നതിനെ താനും പുറത്തുനിന്ന് പിന്തുണയ്ക്കും. പണിയില്ലാതെ സുഖിച്ചിരിക്കുന്ന മന്ത്രിയാണ് പി ജെ ജോസഫ്. ജോസഫിന്റെ മൗനം അപകടകരമാണെന്നും ജോർജ് പറഞ്ഞു.
ആത്മാഭിമാനമുള്ളവർക്ക് മാണി ഗ്രൂപ്പിൽ തുടരാനാവില്ലെന്നുംകേരളാ കോൺഗ്രസ് വികാരമുള്ളവരെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു.