ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല, പ്രാധാന്യം രോഗിയുടെ ജീവനെന്ന് ഐഎംഎ

വ്യാഴം, 29 ജൂണ്‍ 2023 (19:32 IST)
ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ്. ഓപ്പറേഷന്‍ തിയേറ്ററില്‍ രോഗിയുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. രോഗിയ്ക്ക് അണുബാധയുണ്ടാകാതെ സംരക്ഷിക്കുന്നതാണ് പ്രധാനം. അന്താരാഷ്ട്ര മാനദണ്ഡമാണ് ഇതിനായി പാലിക്കേണ്ടതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു പ്രതികരിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍