മയക്കുമരുന്നും മദ്യവും കഴിച്ച് മലമുകളില്‍ കുടുങ്ങി; പെണ്‍കുട്ടികളെ ഫയര്‍ഫോഴ്സ് രക്ഷിച്ചു

ശനി, 13 ഓഗസ്റ്റ് 2016 (13:36 IST)
മയക്കുമരുന്നും മദ്യവും കഴിച്ച് ലക്കുകെട്ട് അവശനിലയിലായി മലമുകളില്‍ കുടുങ്ങിപ്പോയ പെണ്‍കുട്ടികളെ ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ച് ആശുപത്രിയിലാക്കി. ആറു പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ ആശുപത്രിയിലായത്.
 
ഇവര്‍ക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ചു കൊടുത്ത മൂന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഗരത്തിലെ ഒരു സ്വകാര്യ ഫാഷന്‍ ഡിസൈനിങ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനികളാണിവര്‍. 
 
ക്ലാസ് കട്ട് ചെയ്ത് ഇവര്‍ ആറുപേരും നഗരമദ്ധ്യത്തെ ചുട്ടിപ്പാറ മലയില്‍ കയറി പ്രകൃതി സൌന്ദര്യം വീക്ഷിക്കവേയാണു ലഹരിക്കടിമകളായത്. മലമുകളില്‍ എത്തിയ ഇവര്‍ കുഴഞ്ഞു വീണതറിഞ്ഞ നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. 

വെബ്ദുനിയ വായിക്കുക