പങ്കാളികളെ കൈമാറുന്ന സംഭവം: ഗ്രൂപ്പിലെത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധത്താല്‍, പീഡനങ്ങള്‍ തുടര്‍ന്നതോടെ 26 കാരി പൊലീസില്‍ പരാതി നല്‍കി

തിങ്കള്‍, 10 ജനുവരി 2022 (09:43 IST)
ഭര്‍ത്താവ് തന്നെ നിരന്തരം ശല്യപ്പെടുത്താനും പീഡിപ്പിക്കാനും തുടങ്ങിയതോടെയാണ് 26 വയസ്സുകാരി പങ്കാളികളെ കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിനെതിരെ പൊലീസില്‍ പരാതിപ്പെട്ടത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് ഈ ഗ്രൂപ്പില്‍ എത്തിപ്പെട്ടത്. 32 വയസ്സായ ഭര്‍ത്താവ് പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. പീഡനങ്ങള്‍ തുടര്‍ന്നതോടെയാണ് യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍