സഹപാഠിക്ക് ഫോണിലൂടെ മെസേജ് അയച്ചതിനു ശകാരം : വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

ഞായര്‍, 18 ഡിസം‌ബര്‍ 2022 (10:20 IST)
ഇടുക്കി: സഹപാഠിക്ക് ഫോണിലൂടെ മെസേജ് അയച്ചതിനു വീട്ടുകാർ ശകാരിച്ചതിനെ തുർന്ന് മനംനൊന്ത പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. കട്ടപ്പന ഉപ്പുതറ കണ്ണംപടി വാക്കത്തി ആദിവാസി ഊരിൽ ചാലിൽ അജുവിന്റെ മകൾ ദേവു എന്ന പതിനഞ്ചുകാരിയാണ് മരിച്ചത്.
 
കണ്ണംപടി സർക്കാർ ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ദേവു. കഴിഞ്ഞ ദിവസം സഹപാഠിക്ക് മെസേജ് അയച്ചത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും വഴക്കു പറയുകയും ചെയ്തു. തുടർന്ന് പഠിക്കാനെന്നു പറഞ്ഞു പറമ്പിലേക്ക് പോയ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
 
കുട്ടിയുടെ മാതാവും ഇളയ സഹോദരനും മുത്തശ്ശനും 2009 ൽ ഗുരുവായൂർ ദർശനം കഴിഞ്ഞു മടങ്ങവേ വാഹനാപകടത്തിൽ മരിച്ചിരുന്നു. മറ്റു സഹോദരങ്ങൾ ദേവാനന്ദൻ, ദേവപ്രിയൻ.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍