മാണിയുടെ മുഖ്യമന്ത്രി മോഹം തട്ടിത്തെറിപ്പിച്ചത് സിപിഐയെന്ന് പന്ന്യന്‍
മാണിയുടെ മുഖ്യമന്ത്രി മോഹം തട്ടിത്തെറിപ്പിച്ചത് സിപിഐയെന്ന് പന്ന്യന്‍ രവീന്ദ്രന്. ഈ കാര്യത്തില്‍ സിപിഐ രക്തസാക്ഷിയാകേണ്ടി വന്നെങ്കിലും അഭിമാനമുണ്ട് പന്ന്യന്‍ പറഞ്ഞു. സിപി ഐ മാരാരിക്കുളം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്.
മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല.മാണി മനസ്സില്‍ കൊണ്ടുനടന്ന മുഖ്യമന്ത്രിക്കസേര എന്ന മോഹം തട്ടിത്തെറിപ്പിക്കുക വഴി പാര്‍ട്ടി കേരളത്തെ രക്ഷിക്കുകയാണ് ചെയ്തത്. മാണി രാജിവയ്ക്കുന്നത് വരെ സി പി ഐ. പ്രക്ഷോഭം തുടരുമെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. സുധീരന് ഈ വിഷയത്തില്‍ മൗനം വെടിയണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.