പള്ളികളിലെ ഉച്ചഭാഷിണി പൊതുസമൂഹത്തിന് അരോചകമായി മാറുന്നു: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (15:50 IST)
പുറത്തുള്ള പൊതുസമൂഹത്തിന് അരോചകമായി മാറുന്നതിനാല്‍ പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അനുഷ്ഠാന കര്‍മ്മങ്ങളില്‍ മൈക്ക് ഉപയോഗിക്കുന്നത് അവിടെ ഉള്ളവര്‍ മാത്രം കേട്ടാല്‍ മതി. മറിച്ച്  പൊതുസമൂഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള മൈക്ക് ഉപയോഗം നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിലൂടെ ശബ്ദഘോഷമല്ല വേണ്ടത്. സൗമ്യമായ ഉദ്‌ബോധനം ആണ് വേണ്ടത്. അനുഷ്ഠാന കര്‍മ്മങ്ങളില്‍ മൈക്ക് ഉപയോഗിക്കുന്നത് പള്ളികളില്‍ എത്തുന്നവര്‍ മാത്രം കേട്ടാല്‍ മതി. അനുഷ്ഠാന കര്‍മ്മങ്ങള്‍ ശബ്ദഘോഷമയി മാറരുതെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

വെബ്ദുനിയ വായിക്കുക